ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 100 ഇന പരിപാടികള്‍; ഉളളിയേരി എന്‍ എം എം എ യു പി സ്‌കൂളിന്റെ നൂറാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു


Advertisement

ഉള്ളിയേരി: ഉളളിയേരി എന്‍.എം.എം.എ.യു.പി സ്‌കൂള്‍ നാറാത്ത് നൂറാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ പ്രകാശനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 100 ഇന പരിപാടികളുടെ ലിസ്റ്റ് സ്വാഗത സംഘത്തിന് കൈമാറി.

Advertisement

കൂടാതെ ജില്ലാ, സബ്ജില്ലാ, കലാകായിക മേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. ചടങ്ങില്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. എന്‍. എം. ബാലരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പാടത്തില്‍ ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ.കെ അബ്ദുല്‍ ഗഫൂര്‍, മാനേജര്‍ ബാബുരാജ് ഒതയോത്ത് പി.ടി.എ പ്രസിഡന്റ്. വി വി. ലിജീഷ്, എസ്.എസ്.ജി ചെയര്‍മാന്‍ സോമന്‍ നമ്പ്യാര്‍, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, എം. വേലായുധന്‍, അബൂബക്കര്‍ നാറാത്ത്, അരവിന്ദാക്ഷന്‍, പ്രകാശന്‍ എള്ളില്‍, അഷ്‌റഫ്‌നാറാത്ത്, മുഹമ്മദ് പുതുശ്ശേരി, സലീന, സലീം, റജുല, മഞ്ജുള ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement