മയക്കുമരുന്നുമായി പിടിയിലായ പുതിയങ്ങാടി സ്വദേശിയായ യുവാവിന് 10വര്‍ഷം കഠിനതടവ്‌; ശിക്ഷ വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി


Advertisement

വടകര: മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി അഷറഫിനെ(31)യാണ് കോടതി ശിക്ഷിച്ചത്.

പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം.

Advertisement

2023 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് പുതിയാപ്പ റോഡിലെ പള്ളിക്കണ്ടിയില്‍ നിന്നാണ് മെത്തഫിറ്റമിനുമായി ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. പരിശോധനയില്‍ 163.580ഗ്രാം മെത്തഫിറ്റമിനാണ് കണ്ടെത്തിയത്. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ത് ബാബുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement