വടകരയില്‍ പത്തുവയസുകാരിക്ക് ജപ്പാന്‍ ജ്വരം


Advertisement

വടകര: വടകരയില്‍ പത്തുവയസുകാരിക്ക് ജപ്പാന്‍ ജ്വരം. മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement

രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടംബം രണ്ടുവര്‍ഷമായി വടകരയിലാണ് താമസം. മെഡിക്കല്‍ കോളജില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ വകുപ്പിലെ സംഘം ശനിയാഴ്ച ഉച്ചയോടെ വടകരയിലെത്തും.

Advertisement
Advertisement