കാവുംവട്ടം എം.യു.പി സ്കൂളിലെ കുട്ടികളിനി വെള്ളത്തെ ഭയക്കില്ല; പത്ത് ദിവസത്തെ നീന്തൽ പരിശീലനത്തിന് തുടക്കമായി


Advertisement

നടുവണ്ണൂർ: കാവുംവട്ടം എം.യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പത്ത് ദിവസത്തെ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. നടുവണ്ണൂർ കനാലിലാണ് പരിശീലനം നടക്കുന്നത്. മുൻ കേരള അണ്ടർ-19 ക്രിക്കറ്റ് താരം വിഷ്ണു ചൂരലിൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

Advertisement

പ്രധാനാധ്യാപകൻ കെ.കെ.മനോജ്, പി.ടി.എ പ്രസിഡന്റ് കെ.പി.ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് സരിത എന്നിവർ സംസാരിച്ചു. കെ.കെ.മനോജ്, കെ.പി.ഷംസുദ്ദീൻ, സരിത, സൈറാബാനു സി.കെ, അനശ്വര കെ, അതുൽ കണ്ണൻ കാവുംവട്ടം എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി. പരിശീലനത്തിൽ രക്ഷിതാക്കളും പങ്കെടുത്തു.

Advertisement
Advertisement