സർക്കാർ ജോലിയാണോ സ്വപ്നം? പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം, വിശദാംശങ്ങൾ


Advertisement

പേരാമ്പ്ര: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുക.

Advertisement

തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 20.

Advertisement

ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സി യോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം.

Advertisement

അപേക്ഷ ഫോറം പേരാമ്പ്ര, ചെമ്പ്ര റോഡിലുള്ള ഓഫിസിൽ ലഭിക്കും. ഫോൺ നമ്പർ : 0496 2612454, 9846167970, 9447337743