സ്വപ്രയത്‌നത്തിലൂടെ സ്‌പോർട്‌സ് രംഗത്തേക്ക്, സ്വര്‍ണ്ണത്തിളക്കവുമായി വിജയം; സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ്ങില്‍ സ്വര്‍ണ്ണമെഡലുമായി പേരാമ്പ്ര സ്വദേശി ശ്രേയകൃഷ്ണ


Advertisement

പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണ്ണത്തിളക്കവുമായി പേരാമ്പ്ര സ്വദേശി. പൈതോത്ത് മരുതോറയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രേയകൃഷ്ണയാണ് കണ്ണൂരില്‍ വെച്ച് നടന്ന അണ്ടര്‍ 19 ബോക്സിങ്ങില്‍ 45 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം മെഡല്‍ സ്വന്തമാക്കിയത്.

Advertisement

കണ്ണൂര്‍ ഗവണ്‍മെന്റ് സ്പോര്‍ട്സ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ പഠനകാലത്ത് കലാരംഗത്ത് മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയിരുന്ന ശ്രേയ പത്താക്ലാസില്‍ നിന്നാണ് സ്‌പോരർട്‌സ് രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരന്തര പരിശ്രമത്തിലൂടെയും സ്വപ്രയത്‌നത്തിലൂടെയുമാണ് മകള്‍ സ്‌പോട്‌സ് രംഗത്തേക്കെത്തിയതെന്ന് അമ്മ സീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

സ്‌പോട്‌സ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയയ്ക്ക് പേരാമ്പ്ര ഹൈസ്‌കൂളില്‍ പഠിക്കുന്നതിനിടെ പത്താം ക്ലാസ് മുതല്‍ കണ്ണൂര്‍ ഗവണ്മെന്റ് സ്പോര്‍ട്സ് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കുകയായിരുന്നു.

Advertisement

summary: a native of perambra won a gold medal in boxing at the state school games