സ്വര്‍ണം ഗുളികയുടെ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു; കണ്ണൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 51 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കല്ലാച്ചി സ്വദേശി പിടിയിൽ


Advertisement

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. കല്ലാച്ചി സ്വദേശി സഹീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Advertisement

922 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. പേസ്റ്റ് രുപത്തിലുള്ള സ്വര്‍ണം നാലുഗുളികകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സഹീദ് കടത്താന്‍ ശ്രമിച്ചത്.

Advertisement

അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇയാള്‍.

Advertisement