സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പതിനാലാം വാര്‍ഷിക ദിനാഘോഷം; ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു


Advertisement

മേപ്പയ്യൂര്‍:  സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ എസ്പിസി കേഡറ്റുകള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിപിഒ സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

Advertisement

സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ ഷൈജ, കേഡറ്റുകളായ ആശീഷ് അമന്‍, അലന്‍ പി ഗിരീഷ് എന്നീവര്‍ സംസാരിച്ചു.

Advertisement

അഗ്നി ഐഎഎസ് അക്കാദമി ഡയറക്ടര്‍ എം.സി മിഥുലേഷ്, സീനിയര്‍ ഫാക്കല്‍റ്റി അബ്ദുള്‍ ഹസീബ്, മിഥുന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

Advertisement