സ്കൂളുകൾ ഇനി കൂടുതൽ ക്ലീനാകും; കൊയിലാണ്ടി നഗരസഭയിൽ ‘കലക്ടേഴ്സ് അറ്റ് സ്കൂൾ’ പദ്ധതി ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2020 – 21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സർക്കാർ സ്കൂളുകൾക്കായുള്ള ‘കലക്ടേഴ്സ് അറ്റ് സ്കൂൾ’ പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വ ബിന്നുകൾ നൽകിക്കൊണ്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

നഗരസഭയിലെ ഇരുപത്തിനാലാം ഡിവിഷനിലെ മരുതൂർ ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ പ്രമോദ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ എൻ.എസ്.വിഷ്ണു, വത്സരാജ് കേളോത്ത്, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, സ്കൂൾ പ്രധാനാധ്യാപിക നബീസ തുടങ്ങിയവർ സംസാരിച്ചു.

രണ്ട് ലക്ഷം രൂപ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി മൂന്ന് വീതം ബിന്നുകളാണ് സർക്കാർ സ്കൂളുകൾക്ക് വിതരണത്തിനായി തയ്യാറായിരിക്കുന്നത്. വരും ദിവസങ്ങളിൽ നഗരസഭയിലെ വിവിധ സ്കൂളുകളിൽ ഇവ സ്ഥാപിക്കും.