സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവം: കൂരാച്ചുണ്ട് സ്റ്റേഷനിൽ പോക്സോ കേസ്, പിന്നാലെ പോലീസുകാരന് സസ്പെൻഷൻ


Advertisement

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് നടപടി.  സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നൽകിയെന്നും റൂറൽ എസ് പിയുടെ ഓഫീസ് അറിയിച്ചു.

Advertisement

രണ്ട് പോക്സോ കേസുകളിലാണ് പ്രതി ചേര്‍ത്തത്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്. നിലവില്‍ ജാമ്യത്തിലുള്ള വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് കൂരാച്ചുണ്ട് പോലീസ് പറയുന്നത്. കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്.

Advertisement
Advertisement

Summary: Sisters molested incident: POCSO case against policeman Koorachund station cpo suspended