ശക്തമായ മഴ; നരക്കോട് റോഡിന് കുറുകെ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു


Advertisement

നരക്കോട്: ശക്തമായ മഴയിലും കാറ്റിലും നരക്കോട് ഇരിങ്ങത്ത് റോഡില്‍ തെങ്ങ് കുറുകെ വീണ് അപകടം. പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

Advertisement

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുത ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്ഥിരമായി വാഹനങ്ങള്‍ കടന്ന് പോവുന്ന പാതയാണെങ്കിലും ആ നിമിഷത്തില്‍ വാഹനങ്ങള്‍ കടന്നുപോവാതിരുന്നതിനാല്‍ അപകടം ഒഴിവായി.

Advertisement

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ഇബി വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് അപകടം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തെങ്ങ് മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.

Advertisement