വേളം പഞ്ചായത്തിലെ പാലോടിക്കുന്നില്‍ ആഗസ്റ്റ് പത്തിന് പ്രാദേശിക അവധി


വേളം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ പാലോളിക്കുന്നില്‍ ആഗസ്റ്റ് 10ന് അവധി പ്രഖ്യാപിച്ച് കളക്ടര്‍. വോട്ടെടുപ്പ് നടക്കുന്ന ഈ ദിവസം വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും.

വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ നല്‍കിയാല്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നല്‍കണമെന്ന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പരിനേഴാം വര്‍ഡിലെ യുഡി.എഫിന്റെ മെമ്പറായിരുന്ന വി.പി സുധാകരന്റെ മരണത്തെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇ,പി സലീം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.പി വിജയന്‍ മാസ്റ്റര്‍, ബി.ജെ.പിയ്ക്കായ് ആര്‍.കെ.ശങ്കര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.