വേനല്‍ മഴയില്‍ ഇടിമിന്നലേറ്റു; കോട്ടയത്ത് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേര് മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കാപ്പിലാമൂടില്‍ കപ്പയില്‍ വീട്ടില്‍ സുനില്‍ (48), നാടുവിനല് വീട്ടില്‍ രമേഷ് (43) എന്നിവരാണ് മരിച്ചത്.
ഇരുവരും ബന്ധുക്കളാണ്. സുനിലിന്റെ സഹോദരി ഭര്‍ത്താവാണ് രമേശ്. സുനിലിന്റെ വീട്ടിനു മുന്നില്‍ നിന്ന് സംസാരിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.