‘വിഷുവിന് വിഷരഹിത പച്ചക്കറി’ ക്യാമ്പെയിനിന്റെ ഭാഗമായി സി.പി.എം പേരാമ്പ്ര ഏരിയാ തല നടീൽ ഉത്സവത്തിന് തുടക്കമായി


പേരാമ്പ്ര: ‘വിഷുവിന് വിഷരഹിത പച്ചക്കറി’ ക്യാമ്പെയിനിന്റെ ഭാഗമായി സി.പി.എം പേരാമ്പ്ര ഏരിയാ തല നടീൽ ഉത്സവത്തിന് തുടക്കമായി. മേപ്പയ്യൂർ കരുവോട്ട്ചിറയിൽ എം.എൽ.എ ടി.പി.രാമകൃഷ്ണൻ തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ സംയോജിത കൃഷി ഏരിയാ കൺവീനർ കെ.പി. ബിജു, പി.പ്രസന്ന, സംയോജിത കൃഷി മേപ്പയ്യൂർ ലോക്കൽ കൺവീനർ കെ.കുഞ്ഞിക്കണ്ണൻ, എൻ.കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സി.പി.എം നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.

കരുവോട്ട്ചിറയിൽ മൂന്ന് ഏക്കർ സ്ഥലത്താണ് പാർട്ടി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. ലോക്കലിൽ വിവിധ ബ്രാഞ്ചുകളിലായി പത്ത് ഏക്കർ സ്ഥലത്ത് പാർട്ടി യുടെ നേതൃത്വത്തിൽ കർഷകർ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ലോക്കൽ തല ഉദ്ഘാടനവും ബ്രാഞ്ച് തല ഉദ്ഘാടനവും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.