വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നടുവണ്ണൂര്‍ സ്വദേശി എ.നൗഷാദിന്


പേരാമ്പ്ര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നടുവണ്ണൂര്‍ മൂലാട് സ്വദേശിയും തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമായ എ.നൗഷാദിന്. പൊലീസ് സേനയിലെ സേവനത്തിന് സംസ്ഥാന തലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.

പോലിസ് സേനയിലെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് അംഗീകാരം. കണ്ടത്തുവയല്‍ കൊലപാതക കേസിലെ പ്രതിയെ പിടികൂടിയതിന് 2018ല്‍ സംസ്ഥാന പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറും നൗഷാദ് നേടിയിരുന്നു.

ഇരുപത്തിരണ്ട് വര്‍ഷത്തെ പൊലീസ് സേനയിലെ സേവനത്തിന് ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് നൗഷാദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പ്രതികരിച്ചു. 2000ലാണ് നൗഷാദ് സേനയിലെത്തിയത്. 2004 മുതല്‍ വയനാട് ജില്ലയിലെ മാനന്തവാടി, വെള്ളമുണ്ട, തലപ്പുഴ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: ഹസീന. മക്കള്‍: അയിഷ നേഹ, അസിന്‍ റൈഹാന.