വിയർപ്പ് നാറ്റം ഒരു ശല്യമാകുന്നുണ്ടോ? ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീര താപനില നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയളില്‍ ഒന്നാണ് ശരീരം വിയര്‍ക്കുക എന്നത്. പക്ഷേ പലപ്പോഴും വിയര്‍പ്പ് നമ്മുക്കെരു ബുദ്ധിമുട്ടാകാറാണ് പതിവ്. വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് പലരും പെര്‍ഫ്യൂമുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പില്‍ നിന്ന് പൂര്‍ണ്ണമായി പരിഹാരം ലഭിക്കാറില്ല. വിയര്‍പ്പില്‍ നിന്ന് രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന വഴികള്‍.
വെള്ളം കുടിക്കുന്നത്
ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കും. നിർജ്ജലീകരണം ശരീര ദുർഗന്ധത്തിന് കാരണമാകും. വെള്ളം നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു, അതിന്റെ അഭാവം നിങ്ങളുടെ വിയർപ്പ് വഴി ഏകാഗ്രമായ രൂപത്തിൽ പുറത്തുവരാൻ കാരണമാകും. അതിനാൽ നിങ്ങളുടെ ശരീരം ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ വിയർപ്പ് ഗ്രന്ഥികൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
റോസ് വാട്ടർ
റോസ് വാട്ടർ അഥവാ പനിനീര് നല്ലൊരു പരിഹാരമാണ്. വെള്ളത്തിൽ റോസ് വാട്ടർ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. വെള്ളത്തിൽ നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് കുളിക്കുന്നത് തലമുടിയിലെ ദുർഗന്ധം അകറ്റാനും സഹായിക്കും. മുടിയ്ക്ക് തിളക്കവും നൽകും. ദേഹത്തിന് ഈ കൂട്ട് ഉന്മേഷമുണ്ടാക്കും.
ചര്‍മ്മത്തിലെ പിഎച്ച് നില സന്തുലിതമായി നിലനിര്‍ത്തുവാന്‍ ചെറുനാരങ്ങ സഹായിക്കുന്നു. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് കക്ഷത്തില്‍ പുരട്ടുക. 10 മിനിറ്റിനു ശേഷം വൃത്തിയാക്കി കളയാം.
വിനാഗിരി
പഞ്ഞിയോ മറ്റോ എടുത്ത് വിയര്‍പ്പുള്ള ഭാഗങ്ങളില്‍ വെള്ളത്തില്‍ മുക്കി വിനാഗിരിപുരട്ടുക. വിനാഗിരി ചര്‍മ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കുന്നതിന് സഹായിക്കുന്നു. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
തക്കാളി
പിഴിഞ്ഞെടുത്ത തക്കാളി നീര് ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളത്തില്‍ കുളിക്കുകയോ അല്ലങ്കില്‍ നീര് വിയര്‍പ്പ് ഉള്ളഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഉണ്ടാക്കി തണുത്തു കഴിഞ്ഞാല്‍ കഴിഞ്ഞാല്‍, ഒരു കോട്ടണ്‍ പഞ്ഞിയില്‍ മുക്കി വിയര്‍പ്പ് ഉള്ളഭാഗങ്ങളില്‍ പുരട്ടുക. ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് ഇവ സഹായിക്കും.
മഞ്ഞൾ
ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിയ്ക്കുന്നവയാണ് മഞ്ഞൾ. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞൾ തേച്ച് കുളി ശീലമാക്കിയാൽ അമിത വിയർപ്പ് ഗന്ധം നിയന്ത്രിക്കാം. മഞ്ഞൾ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക.കുളിയ്ക്കുന്ന വെള്ളത്തിൽ അൽപം മഞ്ഞൾ കലർത്താം.
ചന്ദനം
ചന്ദനം അരച്ച് ശരീരത്തിൽ പുരട്ടി കുളിക്കുന്നതും വിയർപ്പിൻറെ ഗന്ധം പോകാൻ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയർപ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.)