ലക്കിടിയിലെ ഹോംസ്റ്റേയില്‍ ലഹരിപ്പാര്‍ട്ടി; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അറസ്റ്റില്‍


Advertisement

കല്പറ്റ: ലക്കിടിയിലെ ഹോംസ്റ്റേയില്‍ വന്‍ ലഹരിപ്പാര്‍ട്ടി. 10.20 ഗ്രാം എം.ഡി.എം.യുമായി ഒന്‍പതംഗ സംഘത്തെ പോലീസ് പിടികൂടി. സുഹൃത്തുക്കളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ലക്കിടി മണ്ടമലയിലെ ഹോംസ്റ്റേയില്‍ സ്ഥിരമായി ലഹരിപ്പാര്‍ട്ടി നടക്കുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

Advertisement

കൊടുവള്ളി, തടുകുന്നുമ്മല്‍ വീട്ടില്‍ കെ.പി റമീസ് (23), താമരശ്ശേരി, പുല്ലുമലവീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് (28), പരപ്പന്‍പൊയില്‍ മേത്തല്‍ തൊടുകയില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (24), കൊടുവള്ളി, അരീക്കര വീട്ടില്‍ സുബൈര്‍ (39), താമരശ്ശേരി, കൊരങ്ങാട് വീട്ടില്‍ മുഹമ്മദ് ഹിഷാം (23), കല്പറ്റ സ്വദേശി വട്ടക്കാരി വീട്ടില്‍ വി മിന്‍ഹാജ് (30), വയനാട്, പനമരം, കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷീദ് (23), തലശ്ശേരി, അരയാല്‍പുറത്ത് വീട്ടില്‍ അഫ്രീല്‍ ഇബ്രാഹിം (34), കണ്ണൂര്‍, ചൊക്ലി, മാസ് വീട്ടില്‍ ഷെസില്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisement

കല്പറ്റ സ്വദേശി മിന്‍ഹാജാണ് ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചത്. മറ്റ് സുഹൃത്തുക്കളെ ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. റാഷിദാണ് കോഴിക്കോട്ടുനിന്ന് മയക്കുമരുന്ന് എത്തിച്ചത്. ആരില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഹോംസ്റ്റേയുെട ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ഷം അവസാനിച്ചതാണ്. മിന്‍ഹാജ് പാട്ടത്തിനെടുത്ത് നടത്തിയാണ് എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയത്.

Advertisement