രാജ്യത്ത് വർഗ്ഗിയത വളർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല; കുറ്റ്യാടിയിൽ പുനർ നിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി: കുറ്റ്യാടിയിൽ പുനർ നിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. രാഷ്ട്രപതിയെ ക്ഷണിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് അങ്ങേയറ്റത്തെ തെറ്റാണെന്നും രാജ്യത്ത് വർഗ്ഗിയത വളർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പിണറായി സർക്കാറിന്റെ അഴിമതിയുടെ നാറുന്ന കഥകൾ ഒരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും അഴിമതിയാണ് ഈ സർക്കാറിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നടന്ന അഴിമതികൾ രേഖകളുടെ പിൻബലത്തിലാണ് ഞാൻ പുറത്ത് കൊണ്ട് വന്നത്. സ്പിംഗളർ , ബൂവറി, പമ്പ മണൽക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനവുമായുള്ള കരാർ ഇതിൽ നിന്നൊക്കെ സർക്കാറിന് യു ടോൺ അടിക്കേണ്ടി വന്നില്ലെയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ എ.ഐ. ക്യാമറ അഴിമതിക്കെതിരെ അതിശക്തമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ, വി.എം. ചന്ദ്രൻ, നിജേഷ് അരവിന്ദ്, കെ.ടി.ജയിംസ്, പ്രമോദ് കക്കട്ടിൽ, അച്ചുതൻ പുതിയെടുത്ത് , കെ പി രാജൻ,മഠത്തിൽ ശ്രീധരൻ, കാവിൽ രാധാകൃഷ്ണൻ , കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ കോവില്ലത്ത് നൗഷാദ്, ചെയർമാൻ സി എച്ച് മൊയ്തു, കെ.പി.അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, എസ് ജെ സജീവ് കുമാർ, പി കെ സുരേഷ് , ടി സുരേഷ് ബാബു,ബവിത്ത് മലോൽ, ഇ എം അസ്ഹർ , സി.പി. വിശ്വനാഥൻ, പി പി ദിനേശൻ, കെ സി കുഞ്ഞമ്മത് കുട്ടി, കാവിൽ കുഞ്ഞബ്ദുല്ല, സി കെ കുറ്റ്യാടി, എൻ. സി കുമാരൻ, സി കെ രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ , കെ പി കരുണൻ ,കിണറ്റും കണ്ടി അമ്മത്, ചാരുമ്മൽ കുഞ്ഞബ്ദുല്ല,എ സി അബ്ദുൾ മജീദ്, എ കെ വിജീഷ്, നൗഷാദ് തെക്കാൾ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, ജി കെ വരുൺ കുമാർ, കെ കെ ജിതിൻ, എ കെ ഷംസീർ, എ ടി ഗീത, പി കെ ഷമീന, ലീബ സുനിൽ എന്നിവർ സംസാരിച്ചു.