മൈസൂര്‍ -കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസില്‍ പരിശോധന; മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍
കല്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ 25.75 എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് തിരുവണ്ണൂര്‍ ചാച്ചൂസ് വീട്ടില്‍ മുഹമ്മദ് സുഹാസ് (32) ആണ് പിടിയിലായത്.
ശരീരത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു. മൈസൂര്‍ -കോഴിക്കോട് കര്‍ണാടക കെ.എസ്.ആര്.ടി.സി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എച്ച്. ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി. ലത്തീഫ്, ടി.ബി. അജീഷ്, എം. സോമന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഇ. അനൂപ്, ബി.ആര്. രമ്യ, കെ.കെ. ബിന്ദു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
summary: kozhikode resident arrested in muthanga with MDMA, a deadly drug