മലയാളത്തിന്റെ വാദ്യ സൗഭാഗ്യം; കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്ക്കാരം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക്


ചേമഞ്ചേരി: താളവട്ടങ്ങളുടെ വെടിക്കെട്ടുകളുയർത്തി ആസ്വാദകരെ വിസ്മയിപ്പിക്കുന്ന മാന്ത്രികവിരലുകൾക്ക് ആദരവുമായി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രം.  ശിവക്ഷേത്രം ഏർപ്പെടുത്തുന്ന മൃത്യുഞ്ജയ പുരസ്‌ക്കാരത്തിന് ഈ വർഷം തിരഞ്ഞെടുത്തത് പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെയാണ്.

കേരളത്തിന്റെ സാംസ്‌കാരിക അടയാളമായി തായമ്പകയെ ലോകത്തെങ്ങുമെത്തിച്ച ഈ കലാകാരന് മൃത്യുഞ്ജയ ശിൽപ്പത്തോടൊപ്പം പതിനൊന്നായിരത്തി ഒരു നൂറ്റിപതിനൊന്ന് രൂപയുടെ ഗുരു ദക്ഷിണയും ധന്യതാപത്രവും പൊന്നാടയും നൽകിയാണ് ആദരിക്കുക.


ശ്രീകാഞ്ഞില മഹാദേവന്റെ മലക്കെഴുന്നെള്ളിപ്പ് ദിനമായ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ചടങ്ങ്. രാവിലെ പത്ത് മണിയോടെ ക്ഷേത്രാങ്കണത്തിലെ നാട്യമണ്ഡപത്തിൽ ആയിരിക്കും ചടങ്ങ് നടത്തുക.

ഡോ.എം.ആർ.രാഘവ വാര്യർ, ആർട്ടിസ്റ്റ് യു.കെ.രാഘവൻ മാസ്റ്റർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം.