മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും


Advertisement

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസ് (36)നാണ് ശിക്ഷ ലഭിച്ചത്.

Advertisement

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭര്‍തൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

Advertisement

2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ ശേഷം പ്രതികള്‍ കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും വച്ചായിരുന്നു പീഡനം.

Advertisement

പ്രതി യുവതിയെ അഞ്ചുവര്‍ഷത്തോളം കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായും ടോര്‍ച്ച്, പൗഡര്‍ ടിന്‍, എണ്ണക്കുപ്പി, സ്റ്റീല്‍ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റി ക്രൂര പീഡനം നടത്തിയതായും കോടതി കണ്ടെത്തി. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറാണ് കേസ് അന്വേഷിച്ചത്.