മദ്യപാനത്തിനിടെ വാക്കുതർക്കം; കണ്ണൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി


Advertisement

കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കീരിയാട് സ്വദേശി ടി പി റിയാസ്(43)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെ മയ്യിൽ കാട്ടാമ്പള്ളി കൈരളി ബാറിലായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അഴീക്കോട് സ്വദേശിയായ നിസാം റിയാസിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

Advertisement

വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. സംഭവത്തില്‍ മയ്യില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement