മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിലെ ശബ്ദ, വര്‍ണ വിസ്മയമാസ്വദിക്കാന്‍ ആയിരങ്ങളെത്തും; പ്രസിദ്ധമായ അറയ്ക്കല്‍ പൊട്ട് ഇന്ന്


Advertisement

പ്രധാന ഉത്സവ ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രാദേശിക അടിയറവരവുകള്‍ തുടങ്ങും. വൈകീട്ട് അഞ്ചുമണിക്ക് താലപ്പൊലിയേന്തിയ ബാലികമാരുടെയും ഗജവീരന്മാരുടെയും സാന്നിധ്യത്തില്‍ വടകര ആവിക്കലില്‍നിന്ന് ഭണ്ഡാരംവരവ്, ഏഴു മണിക്ക് മടപ്പള്ളി ഫീഷറീസ് എല്‍പി സ്‌കൂള്‍ പരിസരത്തുനിന്ന് ക്ഷേത്രവാദ്യമേളത്തിന്റെ അകമ്പടിയോടെ ബാലികമാരുടെ താലംവരവ് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

Advertisement

ഇളനീരാട്ടം, പാലക്കൂല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍നിന്നുള്ള പൂക്കലശംവരവ് എന്നീ മുഖ്യ ചടങ്ങുകള്‍ക്ക് ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന കരിമരുന്നുപ്രയോഗം നടക്കുക. തിങ്കളാഴ്ച പുലര്‍ച്ചെയും പല നിറങ്ങളോടെ ശബ്ദ വിസ്മയം തീര്‍ക്കുന്ന കരിമരുന്നുപ്രയോഗം ഉണ്ടാകും.

Advertisement