മഞ്ചേരിയില്‍ സ്‌കൂള്‍ ബസ്സിന്റെ പിന്നില്‍ മറ്റൊരു സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഇടിയേറ്റ ബസ് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു, പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


Advertisement

മലപ്പുറം: മഞ്ചേരിയില്‍ സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍ പെട്ടു. ഒരേ സ്‌കൂളിലെ ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. മഞ്ചേരി പട്ടര്‍ക്കളത്താണ് ബസ്സുകള്‍ അപകടത്തില്‍ പെട്ടത്.

Advertisement

അല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. ഒരേ ദിശയില്‍ പോയ ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ബസ്സിന്റെ പിന്നില്‍ രണ്ടാമത്തെ ബസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ ബസ് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു.

Advertisement

അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ പരിക്കുകള്‍ സാരമുള്ളതല്ല എന്നാണ് വിവരം. അല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

Advertisement

പട്ടര്‍ക്കുളം ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് ബസ്സുകളിലായി മുപ്പതോളം കുട്ടികളാണ് ഉണ്ടായിരുന്നത്.