പേഴ്‌സും സൈക്കിളും പാലത്തില്‍, പതിനേഴുകാരന്‍ പുഴയില്‍ ചാടിയതായി സംശയം; കീഴൂര്‍ തുറശ്ശേരി കടവ് പാലത്തില്‍ തിരച്ചില്‍


Advertisement

പയ്യോളി: പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കീഴൂര്‍ തുറശ്ശേരിക്കടവില്‍ തിരച്ചില്‍. പ്ലസ് ടു വിദ്യാര്‍ഥിയായ അയനിക്കാട് പോസ്റ്റോഫീസിനു സമീപത്തെ അയിമന്‍ മുസ്തഫയെ (17) ഇന്നലെ രാത്രി മുതലാണ് കാണാതായത്. അയിമന്‍ മുസ്തഫയുടെ സൈക്കിളും പേഴ്‌സും തുറശ്ശേരിക്കടവ് പാലത്തിന് സമീപത്തുവെച്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവിടെ പരിശോധിക്കുന്നത്.

Advertisement

ഇതുവഴി നടന്നുപോയ ചില സ്ത്രീകള്‍ പാലത്തിന് സമീപത്ത് കുട്ടിയെ കണ്ടിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ട കുട്ടിയെ സ്ത്രീകള്‍ തിരിച്ചുവന്നപ്പോള്‍ കാണാനില്ലായിരുന്നു. സൈക്കിളും പണമടങ്ങിയ പേഴ്‌സും പാലത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടി പുഴയില്‍ ചാടിയതാണോയെന്ന സംശയമുയര്‍ന്നത്.

Advertisement

സൈക്കിളിലാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. പയ്യോളി പോലീസും വടകരയില്‍ നിന്ന്
ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും രംഗത്തുണ്ട്.

Advertisement