പേരാമ്പ്ര ബസ് സ്റ്റാന്റിലെ മൊബൈല്‍ കടയില്‍ അക്രമണം; ചില്ലുകള്‍ അടിച്ചു തകര്‍ത്തു


Advertisement

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിലെ മൊബൈല്‍ കട അടിച്ചു തകര്‍ത്തതായി പരാതി. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിന് മുന്‍വശത്തായി കുറ്റ്യാടി സ്വദേശി സെബില്‍ നടത്തുന്ന റേഞ്ച് എന്ന പേരിലുള്ള കടയാണ് തകര്‍ത്തത്.

Advertisement

കടയില്‍ എത്തിയ അക്രമി യാതൊരു പ്രകോപനവും കൂടാതെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് കടയുടമ പറഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പേരാമ്പ്ര മര്‍ച്ച്ന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.

Advertisement
Advertisement