പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിയായ യുവതിയെ നാട്ടുകാര്‍ പിടികൂടി


പേരാമ്പ്ര: സ്വര്‍ണ്ണ മാല പൊട്ടിച്ച സ്ത്രീയെ പിടികൂടി. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് ബസില്‍ കയറുന്നതിനിടയില്‍ സ്വര്‍ണ്ണ മാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി.

തമിഴ്‌നാട് ഡിംഡിക്കല്‍ സ്വദേശി സേതുവെന്ന സ്ട്രീറ്റ് ഗംഗാ ദേവി ( 36 )നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ശനിയാഴ്ച രാവിലെ 9.45 ഓടെയായിരുന്നു സംഭവം. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.