പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ (എംബിബിഎസ്) നിയമിക്കുന്നു.
അപേക്ഷകൻ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷ ജനുവരി 24ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.