പെരുവട്ടൂര്‍ സ്വദേശിയായ 24കാരിയെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: പെരുവട്ടൂര്‍ സ്വദേശിയായ 24 കാരിയെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാനില്ലെന്ന് പരാതി. പെരുവട്ടൂര്‍ കരിവീട്ടില്‍ വിപിന്റെ ഭാര്യ അഭിരാമിയെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരം 5.45ന് ചെറിയ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും സ്‌കൂട്ടറുമെടുത്ത് പോയശേഷം തിരിച്ചുവന്നിട്ടില്ലെന്ന് ഭര്‍ത്താവ് വിപിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കാണാതാവുമ്പോള്‍ ചാരനിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്.

ഇതുസംബന്ധിച്ച് വിപിന്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Update:ഫെബ്രുവരി 23ന് പുലര്‍ച്ചെ അഭിരാമി വടകര വനിത സെല്ലില്‍ നേരിട്ട് ഹാജരായതായി ബന്ധുക്കള്‍ അറിയിച്ചു.