പനിബാധിച്ച് തൊട്ടില്‍പ്പാലം സ്വദേശിയായ വീട്ടമ്മ മരിച്ചു


തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് പനിബാധിച്ച് വീട്ടമ്മ മരിച്ചു. പൈക്കളങ്ങാടി കുയ്യണ്ടത്തില്‍ ആസ്യയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസ്സായിരുന്നു. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

പനിയെത്തുടര്‍ന്ന് ശനിയാഴ്ച തൊട്ടില്‍പ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങള്‍ കണ്ടതോടെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി മൊടക്കല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭര്‍ത്താവ്: വാഴാട്ട് ബഷീര്‍. മക്കള്‍: സിറാജ് (ഖത്തര്‍), മദീഹ (തീക്കുനി), മര്‍വ (വാണിമേല്‍). മരുമക്കള്‍: മുംതസ് (വാണിമേല്‍), അനസ് (ബഹ്റൈന്‍), ജാഫര്‍ (മസ്‌കറ്റ്).

സഹോദരങ്ങള്‍: പാത്തു (മൂരികുത്തി), സുബൈദ (പശുക്കടവ്), സൗദ(മൂരികുത്തി), സാബിറ (മൂരികുത്തി), സുഹറ (ദേവര്‍കോവില്‍), റഹീം (ഖത്തര്‍).