പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു


Advertisement

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവേദ്ക്കറില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്‌.

Advertisement

പത്മജ ബി.ജെ.പിയിലേക്ക് പോകുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ തള്ളി ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെ അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിക്കുകയും പത്മജ ചെയ്തിരുന്നു.

Advertisement

എന്നാല്‍ ബിജെപിയിലേക്ക് പോവുന്ന കാര്യം പത്മജ പിന്നീട് സ്ഥിരീകരിക്കുകയും’ കോണ്‍ഗ്രസിലെ അവഗണനയെ തുടര്‍ന്നാണ് താന്‍ ബിജെപിയിലേക്ക് മാറുന്നതെന്ന്’ പ്രതികരിക്കുകയും ചെയ്തിരുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് പത്മജ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല.

Advertisement