നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; റണ്‍വേ അടച്ചു
കൊച്ചി: നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ ഒരു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്കേറ്റു. സുനില്‍ ലോട്ട്‌ലയാണ് പരുക്കേറ്റയാള്‍.
കോസ്റ്റ് ഗാർഡ് ഹാങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്തു 5 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ തുറക്കും. റൺവേയ്ക്ക് തൊട്ടു പുറത്തു ഹെലികോപ്റ്റർ കിടക്കുന്നതിനാലാണ് റൺവേ തൽക്കാലം അടച്ചത്.
Summary: Helicopter crashes at Nedumbassery airport; Runway closed