നിരവധി മോഷണക്കേസുകളിലെ പ്രതി, മൊബൈല്‍ഫോണ്‍ മോഷണത്തിന് കുറ്റ്യാടി പോലീസിന്റെ പിടിയില്‍; പ്രതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കേസുള്ളതായി പോലീസ്


Advertisement

കുറ്റ്യാടി: ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ കൊല്ലം ഇരവിപുരം സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. മൊബൈല്‍ഫോണ്‍ മോഷണത്തിനാണ് വാളുത്തങ്കല്‍ മുരുക(ഉണ്ണി മുരുകന്‍-26)നെ കുറ്റ്യാടി എസ്.ഐ. പി ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

Advertisement

കൊല്ലം ജില്ലയില്‍ ഇരവിപുരം, കൊട്ടിയം, കിളിക്കല്ലൂര്‍, കൊല്ലം ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളില്‍ ഏഴും തിരുവനന്തപുരം ജില്ലയിലെ തമ്പാനൂര്‍ സ്റ്റേഷനിലും ഇയാളുടെപേരില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisement

നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement

summary: suspect in several theft cases arrested by kuttyady police