ദുരിതപ്പെയ്ത്ത്; കോഴിക്കോട് ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്, വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം


Advertisement

കോഴിക്കോട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ തുടരുന്ന മഴ ഇന്നും ശക്തമായി തുടരും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന കനത്ത മഴയില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംഭവിച്ചത്. പലയിടത്തും വീടുകള്‍ തകരുകയും കടല്‍ പ്രക്ഷുബ്ധമാവുന്ന സാഹചര്യവും ഉള്‍പ്പെടെ ഉണ്ടായി.

Advertisement

വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ടുമൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ആണ്.

Advertisement

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്.

Advertisement