തിക്കോടി കോടിക്കൽ ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍


Advertisement

പയ്യോളി: തിക്കോടി കോടിക്കൽ ബീച്ചിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Advertisement

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റും.

Summary: young man deadbody found at thikodi kodikkal beach