ജീവകാരുണ്യ പ്രവർത്തനത്തിൽ ‘അഭയം’ സമൂഹത്തിന് മാതൃകയെന്ന് കാനത്തിൽ ജമീല എം.എൽ.എ


കൊയിലാണ്ടി: രണ്ടു പതിറ്റാണ്ടിലേറെ കാലമായി ചേമഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന ‘അഭയം’ ജീവകാരുണ്യ മേഖലയിൽ കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് കാനത്തിൽ ജമീല എം.എൽ.എ. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീട്ടുകാരും ഒരു ദിവസത്തെ വരുമാനം അഭയത്തിനായി മാറ്റി വെച്ച ‘സ്നേഹനിധി’ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിന്നും സ്വീകരിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു എം.എൽ.എ.

‘അൻപേ അഭയം’ പദ്ധതിയിലൂടെ ജനവരി ഒന്നിന് അഭയം 2699812 രൂപയാണ് സമാഹരിച്ചത്. അഭയം പ്രസിഡന്റ് എം.സി.മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാടഞ്ചേരി സത്യനാഥൻ, ഷീബ ശ്രീധരൻ, ഗീത മുല്ലോളി, ശാലിനി ബാലകൃഷ്ണൻ, അജയ് ബോസ്, വി.വി.മോഹനൻ, അവണേരി ശങ്കരൻ, അജേഷ് പൂക്കാട്ടിൽ, പ്രിൻസിപ്പൽ ബിത. പി.കെ എന്നിവർ സംസാരിച്ചു.

[wa]