ജില്ലയിലെ മുസ്ലിം ലീഗിന്റെ ശക്തനായ നേതാവ്, മുന്‍ പി.എസ്.സി അംഗം, കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ മുന്നണിപ്പോരാളി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ ടി.ടി.ഇസ്മായില്‍


സംസ്ഥാനത്ത് ഉടനീളം ഇന്ന് സജീവമായ ചര്‍ച്ചയാകുന്ന വിഷയമാണ് അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ലൈന്‍. ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും കെ-റെയിലിനെതിരെ നടക്കുന്നുണ്ട്. അവയില്‍ ആദ്യം ആരംഭിച്ചതും 475 ദിവസങ്ങളായി തുടരുന്നതുമായ സമരമാണ് കാട്ടിലെപീടികയില്‍ നടക്കുന്ന സത്യാഗ്രഹം.

കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഈ സത്യാഗ്രഹം നടക്കുന്നത്. ഈ സമരത്തിന്റെ മുന്‍നിരയിലുള്ള വ്യക്തിയാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ടി.ടി.ഇസ്മായില്‍. കെ-റെയില്‍ വിരുദ്ധ സമിതിയുടെ മുഖമായി തന്നെ അറിയപ്പെടുന്ന ടി.ടി.ഇസ്മായില്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ്.

മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രി പഠിക്കുമ്പോള്‍ എം.എസ്.എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് ഡിഗ്രി കാലഘട്ടത്തില്‍ ഫാറൂഖ് കോളേജിലെ എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് എം.എസ്.എഫിന്റെ ജില്ലാ ഭാരവാഹി, സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളിലെത്തി. എം.കെ.മുനീര്‍ പ്രസിഡന്റായിരിക്കെ യൂത്ത് ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി.

1995 ല്‍ കാപ്പാട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. തുടര്‍ന്ന് 2000 ത്തില്‍ മേലടി ഡിവിഷനില്‍ മത്സരിച്ച് വിജയിച്ച് ജില്ലാ പഞ്ചായത്തില്‍ എത്തി. ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗമായിരുന്നു.

മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗമായിരിക്കെ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013 ലാണ് ടി.ടി.ഇസ്മായില്‍ പി.എസ്.സി അംഗമായി. 2019 ജൂണ്‍ മാസം വരെ അദ്ദേഹം പി.എസ്.സി അംഗമായി തുടര്‍ന്നു.

പിന്നീടാണ് കെ-റെയില്‍ വിരുദ്ധ സമിതിയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. വെങ്ങളത്ത് ആരംഭിച്ച കെ-റെയില്‍ വിരുദ്ധ സമിതിയാണ് ഇപ്പോള്‍ വളര്‍ന്ന് സംസ്ഥാനതലത്തില്‍ എത്തിയത്. വെങ്ങളത്തെ സമരസമിതിയുടെ നേതൃത്വത്തിലാണ് കാട്ടിലെപീടികയില്‍ സത്യാഗ്രഹ സമരം നടക്കുന്നത്. കെ-റെയിലിനെതിരായ സമരം വിജയം വരെ ശക്തമായി തുടരുമെന്നാണ് ടി.ടി.ഇസ്മായില്‍ പറയുന്നത്.

കെ-റെയില്‍ വിരുദ്ധ സമിതിയുടെ അമരക്കാരനായ ടി.ടി.ഇസ്മായിലിനെ കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….