ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചു


ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചു. കുഞ്ഞിപ്പള്ളി ബ്ലേക്കോ ഫീസിന് സമീപം സിദ്ധീഖ് മഹലില്‍ ഹാരിസ് (34) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ സമയത്ത് ഹാരിസ് അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നു. മത്സ്യ തൊഴിലാളികള്‍ ഉടന്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അബൂബക്കര്‍ ഹാജിയുടെ സൈനബയുടെ മകനാണ്. സഹോദരങ്ങള്‍: ആരിഫ് (ഒമാന്‍), മുഹമ്മദ്, ഹര്‍ഷീന. മൃതദേഹം വടകര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ശവസംസ്‌കാരം നാളെ കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍.