ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം


Advertisement

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

അറിവിന്റെ ബാലപാഠങ്ങള്‍ നുകരാനായ് എത്തുന്ന കുരുന്നുകളെ എല്ലാവരും ചേര്‍ന്ന് സ്വഗതം ചെയ്തു. പൂച്ചെണ്ടുകളും ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് കൗതുകത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശിച്ചത്.

മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റീങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷതവഹിച്ചു. കുട്ടികള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലാസവ ജേതാവ് കൗമുദി കളരിക്കണ്ടി ഉപഹാരം സമര്‍പ്പിച്ചു.

Advertisement

ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റീന കുമാരി, ബാബു കെ.കെ, നിബിത, ഇ.കെ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. അംഗനവാടി വര്‍ക്കര്‍ ലീന സ്വാഗതംപറഞ്ഞു.

Advertisement