ചാത്തമംഗലത്ത് മണല്‍ കയറ്റുന്നതിനിടെ ടിപ്പര്‍ മുന്നോട്ടു നീങ്ങി; ലോറിക്കടിയില്‍പെട്ട്; അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു, ഒരാള്‍ക്ക് പരുക്ക്


 

കോഴിക്കോട്: ടിപ്പര്‍ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരുക്ക്. ബംഗാള്‍ സ്വദേശിയായ മുന്ന ആലം(24) ആണ് മരിച്ചത്.

ലോറി ഡ്രൈവര്‍ രാജന്‍ ചൂലൂരിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചാത്തമംഗലം കെട്ടാങ്ങലിലെ എം. സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്.

ടിപ്പറില്‍ എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മുന്ന ആലം എന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടിപ്പറിന്റെ മുകളില്‍ നിന്ന് എം സാന്‍ഡ് തട്ടി നിരത്തുകയായിരുന്നു മുന്ന ആലം. വണ്ടി പെട്ടെന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ താഴെ വീണ് വാഹനത്തിനടിയില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.