ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു


Advertisement

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisement

മെയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ്ക്കുവേണ്ടി ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കരള്‍ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

Advertisement

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Advertisement