ഗേറ്റ് അടച്ചിട്ടും റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമം; ബൈക്ക് ഇടിച്ച് തെറിപ്പിച്ച് ട്രെയിന്‍, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ കാണാ
കോഴിക്കോട്: ഗേറ്റ് അടച്ചിട്ടും റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍
ശ്രമിച്ച യുവാവിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് ട്രെയിന്‍. ബൈക്കില്‍ നിന്ന് ഇറങ്ങിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. മുംബൈയില്‍ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
റെയില്‍വേ ഗേറ്റ് അടച്ചിട്ടും അതിനടിയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികന് രാജധാനി എക്സ്പ്രെസിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു. അതിവേഗം വരുന്ന ട്രെയില്‍ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതുകൊണ്ടു ബൈക്ക് യാത്രികന്റെ ജീവന് നഷ്ടപ്പെട്ടില്ല. ട്രെയിന്റെ ചക്രങ്ങളുടെ അടിയില്‍പെട്ട് ബൈക്ക് പൂര്‍ണമായും നശിച്ചു. ട്രെയിന്‍ പോകുന്നതു വരെ കാത്തിരിക്കാനുള്ള ബൈക്ക് യാത്രികന്റെ ക്ഷമയില്ലായ്മയാണ് അപകടത്തിന് കാരണം.