കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


കോഴിക്കോട്: തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരീക്കോട് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്.

തീപിടുത്തത്തില്‍ കാര്‍ കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.