കോട്ടപ്പള്ളി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കവര്‍ച്ച; ശ്രീകോവിലിലെ വെള്ളിക്കിരീടം സ്വര്‍ണമാല എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടു, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്


Advertisement

വടകര: കോട്ടപ്പള്ളി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഓഫീസും കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ശ്രീകോവിലിലെ 20,000 രൂപ വിലവരുന്ന വെള്ളിക്കിരീടവും അരപ്പവന്റെ സ്വര്‍ണമാലയും ചെറിയ വെള്ളിവേലും ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച 12,000 രൂപയും നഷ്ടപ്പെട്ടു.

Advertisement

ശനിയാഴ്ച രാവിലെ മേല്‍ശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശ്രീകോവിലും ഓഫീസും തകര്‍ത്തനിലയില്‍ കാണുന്നത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.

Advertisement

സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വടകര പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement