കൊളത്തൂര്‍ ആദിവാസി കോളനിയിലെ സംസ്കാരിക നിലയം നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കൊളത്തൂര്‍ ആദിവാസി കോളനിയില്‍ നിര്‍മ്മിച്ച സംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് വാങ്ങിയ സ്ഥലത്താണ് സാംസ്കാരിക നിലയം നിര്‍മ്മിച്ചത്. നാല് മാസം കൊണ്ട് കൈരളി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കൊളത്തൂര്‍ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സാസ്ക്കാരിക നിലയം നിര്‍മ്മിച്ചത്. ആദിവാസി കുട്ടികള്‍ക്കായി സാംസ്ക്കാരിക നിലയത്തില്‍ വൈഫൈയും കംബ്യൂട്ടര് സൗകര്യവും ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍വ്വീസുകളിലേക്കും പ്രൈവറ്റ് കമ്പനികളിലേക്കും ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കാനായി ഒരാളെയും നിയമിക്കും.
അതോടൊപ്പം കുട്ടികളുടെ ഓണ്‍ലൈന്‍ പഠന കേന്ദ്രമായും സാംസ്ക്കാരിക നിലയം പ്രവര്‍ത്തിക്കും. കൊളത്തൂര്‍ ആദിവാസി കോളനിയിലെ നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, മെംമ്പര്മ്മാരായ ഇ.എം ശ്രീജിത്ത്,ചിപ്പി മനോജ്,വിനീത മനോജ്,ബിന്ദു സജി,രാജേഷ് തറവട്ടത്ത്, രാഷ്ട്രീയ പ്രതിനിധികളായ പി.സി സുരാജന്‍,വര്‍ഗ്ഗീസ് കോലത്ത് വീട്ടില്‍,പി.ടി.എം സന്തോഷ് എന്നിവര്‍ സംസാരിച്ചു.