കൊട്ടിയൂര്‍ ഉള്‍പ്പെടെ പ്രമാദമായ കേസുകള്‍ അന്വേഷിച്ചു, കൊയിലാണ്ടിയിലും വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ പൊലീസിന്റെ ജനകീയ മുഖമായ സി.ഐ എന്‍.സുനില്‍ കുമാര്‍


കൊയിലാണ്ടിയിലെ പൊലീസിന്റെ ജനകീയ മുഖമാണ് സി.ഐ. എന്‍.സുനില്‍കുമാര്‍. പ്രമാദമായ പല കേസുകളും തെളിയിച്ച ചരിത്രമുള്ള അദ്ദേഹം ഇത് രണ്ടാം തവണയാണ് കൊയിലാണ്ടി സ്റ്റേഷനില്‍ എത്തുന്നത്. കരുവണ്ണൂർ സ്വദേശിയാണ് സുനിൽ കുമാർ. നേരത്തേ 2013 ൽ സബ് ഇന്‍സ്‌പെക്ടറായി കുറച്ച് കാലം കൊയിലാണ്ടിയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായാണ് തിരികെ എത്തിയത്.

കണ്ണൂര്‍. വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ എസ്.ഐ ആയും സി.ഐ ആയും സുനില്‍ കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 ല്‍ സര്‍വ്വീസില്‍ കയറിയ അദ്ദേഹത്തിന് 2014 ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതിന് ശേഷമാണ് നിര്‍ണ്ണായകമായ പല കേസുകളും അദ്ദേഹം തെളിയിക്കുന്നത്.

സി.ഐ ആയ ശേഷം നാദാപുരം, കുറ്റ്യാടി, വൈത്തിരി, കൂത്തുപറമ്പ്, പേരാവൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിന് ശേഷം 2021 ജൂണ്‍ മാസത്തിലാണ് കൊയിലാണ്ടിയിലെത്തുന്നത്.

പേരാവൂര്‍ സി.ഐ ആയിരിക്കെയാണ് കേരളത്തെ പിടിച്ച് കുലുക്കിയ കൊട്ടിയൂര്‍ പീഡന കേസ് അന്വേഷിക്കുകയും പ്രതി റോബിന് ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തത്. കുറ്റാടി സി.ഐ ആയിരിക്കെ കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിലെ ടോം തോമസിന്റെ കൊലപാതകം അന്വേഷിച്ചതും സുനില്‍കുമാറാണ്. നാദാപുരത്ത് സി.ഐ ആയിരിക്കുമ്പോള്‍ അദ്ദേഹം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തി.

കൊയിലാണ്ടിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഗതാഗത പരിഷ്‌കാരം നടപ്പാക്കി. നഗരത്തില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയപാതയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നിരീക്ഷണവും അദ്ദേഹം നടപ്പാക്കി.

കൊയിലാണ്ടി സി.ഐ എൻ. സുനിൽ കുമാറിനെ വാർത്താ താരമായി തെരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇപ്പോൾ തന്നെ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[vote]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….