കൊച്ചിയില്‍ വീടിനുള്ളില്‍ 15കാരി മരിച്ചനിലയില്‍; ഒഡിഷ സ്വദേശിയായ ഭര്‍ത്താവ് കസ്റ്റഡിയില്‍


കൊച്ചി: ഒഡിഷ സ്വദേശിയായ 15 വയസ്സുകാരിയെ കൊച്ചിയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദീപ എന്ന പെണ്‍കുട്ടിയെ ആണ് കാക്കനാട് ടി.വി സെന്ററിനു സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഒഡിഷ സ്വദേശി ചക്രധര്‍ മാലിക്കിനെ (40) തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ചക്രധര്‍ ചിറ്റേത്തുകര വ്യവസായ മേഖലയിലെ ജീവനക്കാരനാണ്. ഇരുവരുടെയും വിവാഹം ഒന്‍പത് മാസം മുന്‍പ് നടന്നതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ജോലി കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ദീപയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ചക്രധര്‍ പോലീസിന് മൊഴി നല്‍കി.

ബുധനാഴ്ച രാത്രി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് അന്വേഷണം തുടങ്ങി.