കെഎസ്ആർടിസി- സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാം; അവസാന തീയ്യതി മാർച്ച് 26


തിരുവനന്തപുരം: കെ.എസ്.ആർ ടി.സി – സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ദീർഘദൂര ബസുകളുടെ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ക്ഷണിച്ച അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി.

മാനദണ്ഡങ്ങളിൽ ഭേദ​ഗതി വരുത്തി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ലേക്കാണ് ദീർഘിപ്പിച്ചത്.

പുതുക്കിയ മാനദണ്ഡപ്രകാരം മാർച്ച് 26 ന് വൈകന്നേരം 5 മണിക്കകം www.kcmd.in വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.