കത്തിപ്പടര്‍ന്ന് തീജ്വാലകള്‍, അഗ്നിക്കിരയായത് ഏകദേശം രണ്ടേക്കറോളം; തീയണിച്ച് അഗ്നിശമനസേന; പാലേരി കന്നാട്ടി വയലിലെ തീപിടുത്തത്തിന്റെ വീഡിയോ കാണാം


Advertisement

പാലേരി: പാലേരി വടക്കുമ്പാട് സ്‌കൂളിന് സമീപം കന്നാട്ടി വയലില്‍ തീ പിടിച്ച് ഏകദേശം രണ്ടേക്കറോളം സ്ഥലം അഗ്നിക്കിരയായതിന്റെ വീഡിയോ കാണാം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Advertisement

സേറ്റഷന്‍ ഓഫീസര്‍ സി.പി. ഗിരീഷന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റാണ് സംഭവസ്ഥലത്തെത്തിയത്. വയലില്‍ ആരോ തീകൊടുത്തതാണെന്നാണ് നിഗമനമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement

വയലിലെ പുല്ല് കത്തിയതല്ലാതെ നാശനഷ്ടങ്ങളൊന്നുമില്ല. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ അപകടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

Advertisement

സീനിയര്‍ ഫയര്‍ ഓഫീസര്‍ ഐ. ഉണ്ണികൃഷ്ണന്‍, ഫയര്‍ ഓഫീസര്‍മാരായ കെ. ശ്രീകാന്ത്, എസ്.ആര്‍. സാരംഗ്, എം. മനോജ്, വിജേഷ് പി.എം., ഷൈജു വി.കെ, അജേഷ് .കെ, ഹോം ഗാര്‍ഡ്മാരായ കെ.പി.ബാലകൃഷ്ണന്‍, പി.സി. അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.