കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍


Advertisement

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

Advertisement

ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കര്‍ ആണ് യുവതിയെ ആക്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന ആസിഡ് ഇയാള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Advertisement

തളിപ്പറമ്പ് നഗരത്തില്‍ വെച്ചാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവം തടയാന്‍ ശ്രമിച്ച വഴിയാത്രക്കാരനും പരുക്കേറ്റു. ആക്രമണ ശ്രമം ഇയാള്‍ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല. പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement